പരിപ്പുവട

പരിപ്പുവട
ചേരുവകൾ
- കടല പരിപ്പ് / തുവര പരിപ്പ് - 1 കപ്പ്
- ഇഞ്ചി - 1 ഇഞ്ച് കഷണം
- വറ്റല്‍മുളക് - 3 എണ്ണം
- ചെറിയ ഉള്ളി - 12 എണ്ണം
- കറിവേപ്പില - 1 ഇതള്‍
- എണ്ണ - പൊരിയ്ക്കാന്‍ ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പരിപ്പ് കുറഞ്ഞത് 2 മണിക്കൂര്‍ എങ്കിലും കുതിര്‍ത്ത് ശേഷം വെള്ളം കളഞ്ഞെടുക്കുക.
- ഇഞ്ചി, വറ്റല്‍മുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചെറുതായി അരിയുക.
- കുതിര്‍ത്ത പരിപ്പ് വെള്ളം ചേര്‍ക്കാതെ, മിക്സിയില്‍ ചെറുതായി അടിച്ചെടുക്കുക (കൂടുതല്‍ അരഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
- ഇതിലേയ്ക്ക് അരിഞ്ഞ ചേരുവകളും ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക.
- ഈ മിശ്രിതത്തെ 8 തുല്യ ഉരുളകളാക്കുക. ഓരോ ഉരുളയും കൈ കൊണ്ട് അല്പം അമര്‍ത്തി പരത്തിയെടുക്കുക. (കൈയ്യില്‍ ഒട്ടിപിടിക്കാതിരിക്കുന്നതിനായി ഓരോ പ്രാവശ്യവും ഉരുള പരത്തുന്നതിനു മുന്‍പ് കൈ വെള്ളത്തില്‍ മുക്കുക).
- പാനില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍, തീ കുറച്ചശേഷം പരത്തിയ ഉരുളകള്‍ ഓരോന്നായി എണ്ണയില്‍ ഇടുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.
കുറിപ്പ്
കടലപരിപ്പും തുവരപരിപ്പും കൂട്ടിയോജിപ്പിച്ചും പരിപ്പുവട ഉണ്ടാക്കാവുന്നതാണ്.
ചെറിയ ഉള്ളി, വറ്റല്‍മുളക് എന്നിവയ്ക്ക് പകരമായി സവാളയോ പച്ചമുളകോ ചേര്‍ക്കാവുന്നതാണ്.
ചെറിയ ഉള്ളി, വറ്റല്‍മുളക് എന്നിവയ്ക്ക് പകരമായി സവാളയോ പച്ചമുളകോ ചേര്‍ക്കാവുന്നതാണ്.
Copyright © 2013 - 2023 Shaan Geo. All Rights Reserved.
Pazhamporiyude recipes tharumo?