പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

കാളന്‍

Recipe Category: Onam Recipes, Veg side dishes
Author: Shaan Geo

കാളന്‍

5 from 1 vote
Prep Time 15 mins
Cook Time 15 mins
Total Time 30 mins
Cuisine Kerala
Servings 4 -5

ചേരുവകൾ
  

  • നേന്ത്രക്കായ് - 1 എണ്ണം
  • ചേന - 100 gm
  • പച്ചമുളക് - 4 എണ്ണം
  • മഞ്ഞള്‍പൊടി - 1 നുള്ള്
  • കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
  • നെയ്യ് - 1 ടേബിള്‍സ്പൂണ്‍ ആവശ്യമെങ്കില്‍
  • തേങ്ങ ചിരണ്ടിയത് - 1 കപ്പ്‌
  • ജീരകം - 3/4 ടീസ്പൂണ്‍
  • തൈര് - 3 കപ്പ്‌
  • വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
  • കടുക് - 1 ടീസ്പൂണ്‍
  • ഉലുവ - 1/2 ടീസ്പൂണ്‍
  • വറ്റല്‍ മുളക് - 4 എണ്ണം
  • കറിവേപ്പില - 2 ഇതള്‍
  • വെള്ളം - 1 കപ്പ്‌
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • നേന്ത്രക്കായും ചേനയും തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി (1 ഇഞ്ച്‌ നീളത്തില്‍) മുറിക്കുക.
  • തൈര് വെള്ളം ചേര്‍ക്കാതെ ഉടച്ചെടുക്കുക.
  • നേന്ത്രക്കായ്, ചേന, പച്ചമുളക്, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ 1 കപ്പ്‌ വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറഞ്ഞ തീയില്‍ വേവിച്ച് പറ്റിക്കുക. (കരിയാതെ സൂക്ഷിക്കുക)
  • വെന്തതിനു ശേഷം നെയ്യ് ചേര്‍ക്കുക. (ആവശ്യമെങ്കില്‍)
  • തേങ്ങയും ജീരകവും നന്നായി അരച്ച് വേവിച്ച കഷ്ണങ്ങളുടെ കൂടെ ചേര്‍ത്ത്, തീ കുറച്ച് 2-3 മിനിറ്റ് ഇളക്കുക.
  • ഇതിലേയ്ക്ക് തൈര് യോജിപ്പിച്ച് ഏറ്റം കുറഞ്ഞ തീയില്‍ 1 മിനിറ്റ് കൂടി ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ അണയ്ക്കുക.
  • പാനില്‍ 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുകും ഉലുവയും പൊട്ടിച്ച്, വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് മൂപിച്ച് (ചൂടാറിയതിനു ശേഷം) കാളനില്‍ ചേര്‍ക്കുക.

കുറിപ്പ്

തൈര് ചേര്‍ത്തതിനു ശേഷം തീ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Pan fried paneer tikka
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
Kerala Sambar
സാമ്പാര്‍
Chena Mezhukkupuratti
ചേന മെഴുക്കുപുരട്ടി
Kadala Curry
കടലക്കറി
Pulissery (Moru Curry)
പുളിശ്ശേരി / മോരുകറി
Beetroot Thoran
ബീറ്റ്റൂട്ട് തോരന്‍
Vendakka Mezhukkupuratti
വെണ്ടയ്ക്ക മെഴുക്കുപുരട്ടി
avial
അവിയല്‍
palada pradhaman
പാലട പ്രഥമന്‍
pineapple pachadi
പൈനാപ്പിള്‍ പച്ചടി
Pavakka Mezhukkupuratti
പാവയ്ക്കാ മെഴുക്കുപുരട്ടി
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

One comment on “കാളന്‍

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

5 × three =