പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

കടലക്കറി

Recipe Category: Veg side dishes
Author: Shaan Geo

കടലക്കറി

Prep Time 10 mins
Cook Time 25 mins
Total Time 35 mins
Cuisine Kerala
Servings 5 -6

ചേരുവകൾ
  

  • കടല – 1 കപ്പ്‌
  • ചെറിയ ഉള്ളി – 6 എണ്ണം
  • ഇഞ്ചി – 1 ഇഞ്ച്‌ കഷണം
  • വെളുത്തുള്ളി – 5 അല്ലി
  • തേങ്ങ ചിരണ്ടിയത് – 1 കപ്പ്‌
  • മല്ലിപൊടി – 2 ടേബിള്‍സ്പൂണ്‍
  • മുളകുപൊടി - 1/2 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി - 1 നുള്ള്
  • ഗരംമസാല – ½ ടീസ്പൂണ്‍
  • വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
  • കടുക് – ½ ടീസ്പൂണ്‍
  • വറ്റല്‍ മുളക് – 2 എണ്ണം
  • കറിവേപ്പില – 1 ഇതള്‍
  • വെള്ളം – 4 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • കടല കഴുകി 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.
  • പ്രഷര്‍ കുക്കറില്‍ കടല 4 കപ്പ്‌ വെള്ളവും ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക. ആദ്യത്തെ വിസില്‍ വന്നതിനു ശേഷം തീ കുറച്ച് വയ്ക്കുക. പിന്നീടുള്ള 3 വിസിലുകള്‍ക്ക് ശേഷം തീ അണയ്ക്കുക. (പ്രഷര്‍ മുഴുവനായും പോയി കഴിഞ്ഞതിനു ശേഷം കുക്കര്‍ തുറക്കുക. കടലയിലുള്ള വെള്ളം കളയുകയോ വറ്റിക്കുകയോ ചെയ്യരുത്)
  • ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
  • പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, ചിരണ്ടിയ തേങ്ങ എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക.
  • ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഗരംമസാല, മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് 2 മിനിറ്റ് ഇളക്കി തീയില്‍ നിന്നും വാങ്ങി വയ്ക്കുക.
  • വറുത്ത തേങ്ങ തണുത്തതിനുശേഷം ആദ്യം വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരയ്ക്കുക. പിന്നീട് അല്പം വെള്ളം കൂടി ചേര്‍ത്ത് അരച്ചെടുക്കുക.
  • വേവിച്ചുവച്ച കടലയില്‍ അരച്ച മിശ്രിതം ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
  • പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ വറ്റല്‍മുളകും കറിവേപ്പിലയും മൂപ്പിച്ച് കടലക്കറിയില്‍ ചേര്‍ക്കുക.

കുറിപ്പ്

1. കടലക്കറിയ്ക്ക് കുറുകിയ ഗ്രേവി ആവശ്യമെങ്കില്‍ 4 ടേബിള്‍സ്പൂണ്‍ വേവിച്ച കടല അരച്ച് ചേര്‍ക്കുക.
2. മസാലകള്‍ നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.
3. ഗരം മസാലയ്ക്ക് പകരമായി വേണമെങ്കില്‍ വെജിറ്റബിള്‍ മസാലയോ, മീറ്റ് മസാലയോ, ചിക്കന്‍ മസാലയോ ഉപോഗിക്കാവുന്നതാണ്.
4. കടലക്കറിയില്‍ രുചിക്കായി ആവശ്യമെങ്കില്‍ 1 തക്കാളി ചേര്‍ക്കാവുന്നതാണ്.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Pan fried paneer tikka
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
Kerala Sambar
സാമ്പാര്‍
Chena Mezhukkupuratti
ചേന മെഴുക്കുപുരട്ടി
Pulissery (Moru Curry)
പുളിശ്ശേരി / മോരുകറി
Beetroot Thoran
ബീറ്റ്റൂട്ട് തോരന്‍
Vendakka Mezhukkupuratti
വെണ്ടയ്ക്ക മെഴുക്കുപുരട്ടി
kalan
കാളന്‍
avial
അവിയല്‍
pineapple pachadi
പൈനാപ്പിള്‍ പച്ചടി
Pavakka Mezhukkupuratti
പാവയ്ക്കാ മെഴുക്കുപുരട്ടി
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

5 comments on “കടലക്കറി

ഇനിയും പുതിയതു പ്രതീക്ഷിക്കുന്നു

Good recipe. Thanks.

All preparations are very good so include more items I am waiting for it.

Can u mention the cup size please?

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

one × 3 =