പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

പെപ്പര്‍ ചിക്കന്‍

Author: Shaan Geo
Watch Video

പെപ്പര്‍ ചിക്കന്‍

VIDEO

3.75 from 4 votes
Prep Time 15 mins
Cook Time 20 mins
Total Time 35 mins
Cuisine Indian
Servings 5 -6

ചേരുവകൾ
  

  • ചിക്കന്‍ - 1 kg
  • കുരുമുളകുപൊടി - 2¼ ടേബിള്‍സ്പൂണ്‍
  • നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍
  • സവാള - 3 എണ്ണം
  • തക്കാളി - 1 എണ്ണം
  • ഇഞ്ചി - 2 ഇഞ്ച്‌ കഷണം
  • വെളുത്തുള്ളി - 6 അല്ലി
  • കറിവേപ്പില - 2 ഇതള്‍
  • മല്ലിപൊടി - 1 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍
  • ഗരംമസാല - 1 ടീസ്പൂണ്‍
  • വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
  • വെള്ളം – ½ കപ്പ്‌
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക.
  • കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത്‌ ½ മണിക്കൂര്‍ വയ്ക്കുക.
  • സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
  • പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക.
  • ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.
  • ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട്‌ ഇളക്കുക. പിന്നീട് ½ കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക)
  • വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക).
  • ഇതിലേക്ക് ¼ ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.

കുറിപ്പ്

1. ഗരം മസാലയ്ക്ക് പകരമായി ½ ടേബിള്‍സ്പൂണ്‍ ചിക്കന്‍ മസാല ചേര്‍ക്കാവുന്നതാണ്.
2. ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയോ നാരങ്ങാനീരോ ചേര്‍ത്ത് കോഴിയിറച്ചി കഴുകിയാല്‍ ഉളുമ്പ് മണം മാറി കിട്ടും.
Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Chemmeen Theeyal
ചെമ്മീന്‍ തീയല്‍
Fish curry - Thenga arachathu
മീന്‍കറി - തേങ്ങ അരച്ചത്
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Pulissery (Moru Curry)
പുളിശ്ശേരി / മോരുകറി
Kerala Beef Curry
ബീഫ് കറി
Kerala Beef Fry
ബീഫ് ഫ്രൈ
egg biryani
എഗ്ഗ് ബിരിയാണി
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
kerala fish fry
മീന്‍ വറുത്തത്‌
kerala chicken curry
ചിക്കന്‍ കറി
Chicken Biryani
ചിക്കന്‍ ബിരിയാണി
egg cutlet
മുട്ട കട്‌ലെറ്റ്‌
Meen Curry Mulakittathu
മീന്‍ കറി (മുളകിട്ടത്‌)
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

18 comments on “പെപ്പര്‍ ചിക്കന്‍

best site to help malayalii

i’ll try now for d happy of my family

3 stars
I cooked. Very tasty.

I need more recipes. Please add.

njan try cheythu. 4 times. Its awesome.

Thank you dear Shaan Geo.

Super pepper chicken. very tasty.

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

12 + 10 =