പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

ഡ്രൈ റെഡ് ചില്ലി ചിക്കന്‍

Author: Shaan Geo

ഡ്രൈ റെഡ് ചില്ലി ചിക്കന്‍

5 from 1 vote
Prep Time 15 mins
Cook Time 15 mins
Total Time 30 mins
Cuisine Indian
Servings 4 -5

ചേരുവകൾ
  

  • കോഴിയിറച്ചി എല്ലില്ലാത്തത് - ½ kg
  • വറ്റല്‍മുളക് - 12 എണ്ണം
  • കടലമാവ് / കോണ്‍ഫ്ളോര്‍ - 6 ടേബിള്‍സ്പൂണ്‍
  • ഇഞ്ചി - 2 ഇഞ്ച് കഷണം
  • വെളുത്തുള്ളി - 10 അല്ലി
  • ചെറിയ ഉള്ളി - 15 എണ്ണം
  • കറിവേപ്പില - 2 ഇതള്‍
  • നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍
  • മുളകുപൊടി - 1¼ ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി - 1 നുള്ള്
  • വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക.
  • ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക.
  • അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി 1/2 മണിക്കൂര്‍ വയ്ക്കുക.
  • ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക.
  • കടലമാവ് / കോണ്‍ഫ്ളോര്‍ 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയിറച്ചിയില്‍ നന്നായി പുരട്ടുക.
  • പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക.
  • മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക.
  • ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ¼ ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.

കുറിപ്പ്

ഡ്രൈ റെഡ് ചില്ലി ചിക്കന്‍ അല്പം മയോണൈസ്സിനോടൊപ്പം വിളമ്പാവുന്നതാണ്.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Chemmeen Theeyal
ചെമ്മീന്‍ തീയല്‍
Pan fried paneer tikka
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
Pepper Chicken
പെപ്പര്‍ ചിക്കന്‍
Ulli Vada
ഉള്ളിവട
Fish curry - Thenga arachathu
മീന്‍കറി - തേങ്ങ അരച്ചത്
Vattayappam
വട്ടയപ്പം
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Kerala Beef Curry
ബീഫ് കറി
Kerala Beef Fry
ബീഫ് ഫ്രൈ
Parippu Vada
പരിപ്പുവട
egg biryani
എഗ്ഗ് ബിരിയാണി
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
kerala fish fry
മീന്‍ വറുത്തത്‌
kerala chicken curry
ചിക്കന്‍ കറി
Chicken Biryani
ചിക്കന്‍ ബിരിയാണി
egg cutlet
മുട്ട കട്‌ലെറ്റ്‌
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

3 comments on “ഡ്രൈ റെഡ് ചില്ലി ചിക്കന്‍

5 stars
ഡ്രൈ റെഡ് ചിലി ചിക്കൻ ആസ് പേര് രേസിപേ പ്രേപരെദ് ആൻഡ്‌ ഇറ്റ്‌ വാസ് വെരി ടാസ്ടി ആൻഡ്‌ ഐ ലവ് ഇറ്റ്‌ , താങ്ക്സ് ഫോര് ദി രേസിപേ..

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

1 + seventeen =