പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

ബീഫ് കറി

Author: Shaan Geo

ബീഫ് കറി

4.34 from 3 votes
Prep Time 15 mins
Cook Time 40 mins
Total Time 55 mins
Servings 5 -6

ചേരുവകൾ
  

  • മാട്ടിറച്ചി - 1 kg
  • മല്ലിപൊടി - 3 ടേബിള്‍സ്പൂണ്‍
  • മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
  • ഇറച്ചി മസാല - 1 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
  • ഇഞ്ചി - 1 ഇഞ്ച്‌ കഷണം
  • വെളുത്തുള്ളി - 5 അല്ലി
  • ചെറിയ ഉള്ളി - 25 എണ്ണം
  • കറിവേപ്പില - 2 ഇതള്‍
  • തേങ്ങ പാല്‍ - 1½ കപ്പ്‌
  • വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
  • കടുക് - ½ ടീസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • ഇറച്ചി ചെറിയ കഷ്ണങ്ങളായി നുറുക്കി കഴുകി വാര്‍ത്തെടുക്കുക.
  • ഒരു പാനില്‍ മല്ലിപൊടിയും മുളകുപൊടിയും ചെറിയ തീയില്‍ ചൂടാക്കുക.
  • ചൂടാക്കിയ പൊടിയുടെ പകുതിയും, മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്ത് ഇറച്ചി പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ അടിച്ച് കഴിയുമ്പോള്‍ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണയ്ക്കുക. പ്രഷര്‍ മുഴുവനായും പോകുന്നവരെ കാത്തിരിക്കുക. (10-15 മിനിറ്റ്)
  • ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
  • പാനില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ച ശേഷം വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, അല്പം ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക.
  • ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ മീറ്റ് മസാലയും ബാക്കിയുള്ള ചൂടാക്കിയ മല്ലിപൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക.
  • ഇതിലേയ്ക്ക് കറിവേപ്പിലയും വേവിച്ച ഇറച്ചിയും (അതിലുള്ള വെള്ളത്തോടൊപ്പം) ചേര്‍ത്ത് അല്പനേരം തിളപ്പിക്കുക.
  • തീ കുറച്ച ശേഷം തേങ്ങാപാല്‍ ചേര്‍ത്ത് ഇളക്കുക. തിളയ്ക്കുന്നതിനു മുന്‍പ് തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.

കുറിപ്പ്

എരിവും മസാലകളും നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Chemmeen Theeyal
ചെമ്മീന്‍ തീയല്‍
Pepper Chicken
പെപ്പര്‍ ചിക്കന്‍
Fish curry - Thenga arachathu
മീന്‍കറി - തേങ്ങ അരച്ചത്
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Kerala Beef Fry
ബീഫ് ഫ്രൈ
egg biryani
എഗ്ഗ് ബിരിയാണി
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
kerala fish fry
മീന്‍ വറുത്തത്‌
kerala chicken curry
ചിക്കന്‍ കറി
Chicken Biryani
ചിക്കന്‍ ബിരിയാണി
egg cutlet
മുട്ട കട്‌ലെറ്റ്‌
Meen Curry Mulakittathu
മീന്‍ കറി (മുളകിട്ടത്‌)
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

3 comments on “ബീഫ് കറി

എളുപ്പത്തിൽ തയ്യരകാവുന്ന ഫിഷ്‌ കരി പറയൂ

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

fifteen + 13 =