പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

പരിപ്പുവട

Recipe Category: Quick & Easy, Snacks, Veggie Special
Author: Shaan Geo

പരിപ്പുവട

5 from 2 votes
Prep Time 15 mins
Cook Time 15 mins
Total Time 30 mins
Cuisine Kerala
Servings 3 -4

ചേരുവകൾ
  

  • കടല പരിപ്പ്‌ / തുവര പരിപ്പ്‌ - 1 കപ്പ്‌
  • ഇഞ്ചി - 1 ഇഞ്ച്‌ കഷണം
  • വറ്റല്‍മുളക് - 3 എണ്ണം
  • ചെറിയ ഉള്ളി - 12 എണ്ണം
  • കറിവേപ്പില - 1 ഇതള്‍
  • എണ്ണ - പൊരിയ്ക്കാന്‍ ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • പരിപ്പ് കുറഞ്ഞത്‌ 2 മണിക്കൂര്‍ എങ്കിലും കുതിര്‍ത്ത് ശേഷം വെള്ളം കളഞ്ഞെടുക്കുക.
  • ഇഞ്ചി, വറ്റല്‍മുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചെറുതായി അരിയുക.
  • കുതിര്‍ത്ത പരിപ്പ് വെള്ളം ചേര്‍ക്കാതെ, മിക്സിയില്‍ ചെറുതായി അടിച്ചെടുക്കുക (കൂടുതല്‍ അരഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • ഇതിലേയ്ക്ക് അരിഞ്ഞ ചേരുവകളും ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക.
  • ഈ മിശ്രിതത്തെ 8 തുല്യ ഉരുളകളാക്കുക. ഓരോ ഉരുളയും കൈ കൊണ്ട് അല്പം അമര്‍ത്തി പരത്തിയെടുക്കുക. (കൈയ്യില്‍ ഒട്ടിപിടിക്കാതിരിക്കുന്നതിനായി ഓരോ പ്രാവശ്യവും ഉരുള പരത്തുന്നതിനു മുന്‍പ് കൈ വെള്ളത്തില്‍ മുക്കുക).
  • പാനില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍, തീ കുറച്ചശേഷം പരത്തിയ ഉരുളകള്‍ ഓരോന്നായി എണ്ണയില്‍ ഇടുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

കുറിപ്പ്

കടലപരിപ്പും തുവരപരിപ്പും കൂട്ടിയോജിപ്പിച്ചും പരിപ്പുവട ഉണ്ടാക്കാവുന്നതാണ്.
ചെറിയ ഉള്ളി, വറ്റല്‍മുളക് എന്നിവയ്ക്ക് പകരമായി സവാളയോ പച്ചമുളകോ ചേര്‍ക്കാവുന്നതാണ്.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Pan fried paneer tikka
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
Ulli Vada
ഉള്ളിവട
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍
Vattayappam
വട്ടയപ്പം
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Chena Mezhukkupuratti
ചേന മെഴുക്കുപുരട്ടി
Pulissery (Moru Curry)
പുളിശ്ശേരി / മോരുകറി
Beetroot Thoran
ബീറ്റ്റൂട്ട് തോരന്‍
Vendakka Mezhukkupuratti
വെണ്ടയ്ക്ക മെഴുക്കുപുരട്ടി
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
pineapple pachadi
പൈനാപ്പിള്‍ പച്ചടി
egg cutlet
മുട്ട കട്‌ലെറ്റ്‌
Pavakka Mezhukkupuratti
പാവയ്ക്കാ മെഴുക്കുപുരട്ടി
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

One comment on “പരിപ്പുവട

5 stars
Pazhamporiyude recipes tharumo?

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

1 × four =