വെണ്ടയ്ക്ക മെഴുക്കുപുരട്ടി

Vendakka Mezhukkupuratti
Recipe Category: Quick & Easy, Veg side dishes
Author:
Visits: 19507 persons viewed this recipe.
Share on FacebookShare on Google+Tweet about this on TwitterShare on LinkedInEmail this to someone

വെണ്ടയ്ക്ക മെഴുക്കുപുരട്ടി

 
Prep time
Cook time
Total time
Serves
3-4
Cuisine
Kerala
 

ചേരുവകള്‍

 • വെണ്ടയ്ക്ക – 10 എണ്ണം
 • തേങ്ങാകൊത്ത് – ¼ കപ്പ്‌ (ആവശ്യമെങ്കില്‍)
 • കുരുമുളകുപൊടി – 1 ടീസ്പൂണ്‍
 • സവാള – 1 എണ്ണം
 • കറിവേപ്പില – 1 ഇതള്‍
 • മഞ്ഞള്‍പൊടി – 1 നള്ള്
 • വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
 • കടുക് – ½ ടീസ്പൂണ്‍
 • ഉപ്പ് – ആവശ്യത്തിന്

പാചക Videos ലഭിക്കുന്നതിനായി Youtube Channel സബ്സ്ക്രൈബ് ചെയ്യുക

തയാറാക്കുന്ന വിധം

 1. വെണ്ടയ്ക്ക കഴുകി 1 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളാക്കുക.
 2. സവാള ചെറുതായി അരിയുക.
 3. പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ സവാളയും തേങ്ങാകൊത്തും ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്ന വരെ ഇളക്കുക.
 4. തീ കുറച്ച ശേഷം മഞ്ഞള്‍പൊടിയും, ½ ടീസ്പൂണ്‍ കുരുമുളകുപൊടിയും ചേര്‍ത്ത് ഇളക്കുക. ഇതിലേയ്ക്ക് വെണ്ടയ്ക്ക, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി ഇളക്കി, അടച്ച് വച്ച് ചെറിയ തീയില്‍ 8 മിനിറ്റ് വേവിക്കുക.
 5. പിന്നീട് ബാക്കിയുള്ള ½ ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത്, 1-2 മിനിറ്റ് തുറന്ന് വച്ച് ഇടവിട്ട്‌ ഇളക്കി വേവിച്ച ശേഷം തീ അണയ്ക്കുക.

കുറിപ്പ്

നോണ്‍സ്റ്റിക് പാന്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ അധികം ചേര്‍ത്ത് വേണം വെണ്ടയ്ക്ക വേവിക്കാന്‍.

 

Copyright © 2013 - 2020 Shaan Geo. All Rights Reserved.

പാചക വീഡിയോകൾ ലഭിക്കുന്നതിനായി ദയവായി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

You may also like

Pan fried paneer tikka
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
Ulli Vada
ഉള്ളിവട
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Kerala Sambar
സാമ്പാര്‍

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

One comment on “വെണ്ടയ്ക്ക മെഴുക്കുപുരട്ടി

Leave a Reply to Mahesh Cancel reply

Your email address will not be published. Required fields are marked *

19 + thirteen =

Rate this recipe: