കടലക്കറി

കടലക്കറി
Prep time
Cook time
Total time
Serves
5-6
Cuisine
Kerala
ചേരുവകള്
- കടല – 1 കപ്പ്
- ചെറിയ ഉള്ളി – 6 എണ്ണം
- ഇഞ്ചി – 1 ഇഞ്ച് കഷണം
- വെളുത്തുള്ളി – 5 അല്ലി
- തേങ്ങ ചിരണ്ടിയത് – 1 കപ്പ്
- മല്ലിപൊടി – 2 ടേബിള്‍സ്പൂണ്‍
- മുളകുപൊടി – ½ ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പൊടി – 1 നുള്ള്
- ഗരംമസാല – ½ ടീസ്പൂണ്‍
- വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
- കടുക് – ½ ടീസ്പൂണ്‍
- വറ്റല്‍ മുളക് – 2 എണ്ണം
- കറിവേപ്പില – 1 ഇതള്‍
- വെള്ളം – 4 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- കടല കഴുകി 8 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.
- പ്രഷര്‍ കുക്കറില്‍ കടല 4 കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക. ആദ്യത്തെ വിസില്‍ വന്നതിനു ശേഷം തീ കുറച്ച് വയ്ക്കുക. പിന്നീടുള്ള 3 വിസിലുകള്‍ക്ക് ശേഷം തീ അണയ്ക്കുക. (പ്രഷര്‍ മുഴുവനായും പോയി കഴിഞ്ഞതിനു ശേഷം കുക്കര്‍ തുറക്കുക. കടലയിലുള്ള വെള്ളം കളയുകയോ വറ്റിക്കുകയോ ചെയ്യരുത്)
- ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
- പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, ചിരണ്ടിയ തേങ്ങ എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക.
- ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഗരംമസാല, മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് 2 മിനിറ്റ് ഇളക്കി തീയില്‍ നിന്നും വാങ്ങി വയ്ക്കുക.
- വറുത്ത തേങ്ങ തണുത്തതിനുശേഷം ആദ്യം വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരയ്ക്കുക. പിന്നീട് അല്പം വെള്ളം കൂടി ചേര്‍ത്ത് അരച്ചെടുക്കുക.
- വേവിച്ചുവച്ച കടലയില്‍ അരച്ച മിശ്രിതം ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
- പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ വറ്റല്‍മുളകും കറിവേപ്പിലയും മൂപ്പിച്ച് കടലക്കറിയില്‍ ചേര്‍ക്കുക.
കുറിപ്പ്
1. കടലക്കറിയ്ക്ക് കുറുകിയ ഗ്രേവി ആവശ്യമെങ്കില്‍ 4 ടേബിള്‍സ്പൂണ്‍ വേവിച്ച കടല അരച്ച് ചേര്‍ക്കുക.
2. മസാലകള്‍ നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.
3. ഗരം മസാലയ്ക്ക് പകരമായി വേണമെങ്കില്‍ വെജിറ്റബിള്‍ മസാലയോ, മീറ്റ് മസാലയോ, ചിക്കന്‍ മസാലയോ ഉപോഗിക്കാവുന്നതാണ്.
4. കടലക്കറിയില്‍ രുചിക്കായി ആവശ്യമെങ്കില്‍ 1 തക്കാളി ചേര്‍ക്കാവുന്നതാണ്.
2. മസാലകള്‍ നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.
3. ഗരം മസാലയ്ക്ക് പകരമായി വേണമെങ്കില്‍ വെജിറ്റബിള്‍ മസാലയോ, മീറ്റ് മസാലയോ, ചിക്കന്‍ മസാലയോ ഉപോഗിക്കാവുന്നതാണ്.
4. കടലക്കറിയില്‍ രുചിക്കായി ആവശ്യമെങ്കില്‍ 1 തക്കാളി ചേര്‍ക്കാവുന്നതാണ്.
Copyright © 2013 - 2019 Shaan Geo. All Rights Reserved.


അഭിപ്രായങ്ങള് രേഖപ്പെടുത്താം
വായനക്കാരുടെ അഭിപ്രായങ്ങള് താഴെ എഴുതാവുന്നതാണ്. മലയാളത്തില് അഭിപ്രായം രേഖപ്പെടുത്താന് ഇവിടെ ക്ലിക്ക് ചെയ്യുക
ഇനിയും പുതിയതു പ്രതീക്ഷിക്കുന്നു
Good recipe. Thanks.
All preparations are very good so include more items I am waiting for it.
Can u mention the cup size please?
Nasif, One cup is equal to 240 ml