നേന്ത്രക്കായും ചേനയും തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി (1 ഇഞ്ച് നീളത്തില്‍) മുറിക്കുക.
തൈര് വെള്ളം ചേര്‍ക്കാതെ ഉടച്ചെടുക്കുക.
നേന്ത്രക്കായ്, ചേന, പച്ചമുളക്, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ 1 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറഞ്ഞ തീയില്‍ വേവിച്ച് പറ്റിക്കുക. (കരിയാതെ സൂക്ഷിക്കുക)
വെന്തതിനു ശേഷം നെയ്യ് ചേര്‍ക്കുക. (ആവശ്യമെങ്കില്‍)
തേങ്ങയും ജീരകവും നന്നായി അരച്ച് വേവിച്ച കഷ്ണങ്ങളുടെ കൂടെ ചേര്‍ത്ത്, തീ കുറച്ച് 2-3 മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് തൈര് യോജിപ്പിച്ച് ഏറ്റം കുറഞ്ഞ തീയില്‍ 1 മിനിറ്റ് കൂടി ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ അണയ്ക്കുക.