കുമ്പളങ്ങ / പപ്പായ / വെള്ളരിയ്ക്ക അരിഞ്ഞത് - 1 കപ്പ്
ചെറിയ ഉള്ളി - 4 എണ്ണം
തേങ്ങ ചിരണ്ടിയത് - ½ കപ്പ്
ജീരകം - ½ ടീസ്പൂണ്‍
വെളുത്തുള്ളി - 2 അല്ലി
കറിവേപ്പില - 1 ഇതള്‍
പച്ചമുളക് - 2 എണ്ണം
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 നുള്ള്
കടുക് - ½ ടീസ്പൂണ്‍
ഉലുവ - ¼ ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
എണ്ണ - 2 ടേബിള്‍സ്പൂണ്‍
വെള്ളം - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
വെള്ളരിയ്ക്ക / പപ്പായ / കുമ്പളങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക.
തേങ്ങ ചിരണ്ടിയത്, വെളുത്തുള്ളി, ജീരകം എന്നിവ അരച്ചെടുക്കുക.
വെള്ളരിയ്ക്ക / പപ്പായ / കുമ്പളങ്ങ, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ 1 കപ്പ് വെള്ളം ചേര്‍ത്ത് മീഡിയം തീയില്‍ അടച്ച് വച്ച് വേവിക്കുക.
ഇതിലേയ്ക്ക് തീ കുറച്ച ശേഷം അരച്ച ചേരുവ ചേര്‍ത്തിളക്കുക. പിന്നീട് മോര് ചേര്‍ത്ത് അല്പനേരം ഇളക്കി (തിളയ്ക്കരുത്) തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുകും ഉലുവയും ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ചശേഷം വറ്റല്‍മുളക് ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.
ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മുളകുപൊടി ചേര്‍ത്തിളക്കി പുളിശേരിയില്‍ യോജിപ്പിക്കുക.