Go Back
Print
Recipe Image
Notes
Smaller
Normal
Larger
പാവയ്ക്കാ മെഴുക്കുപുരട്ടി
എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ചോറിനൊപ്പം വിളമ്പാവുന്നതുമായ ഒരു ലളിതവിഭവമാണ് പാവയ്ക്കാമെഴുക്കുപുരട്ടി. പാവയ്ക്കയില്‍ ധാരാളം വിറ്റാമിന്‍സ് അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികള്‍ക്ക് അത്യുത്തമവും ആണ്.
Prep Time
15
minutes
mins
Cook Time
15
minutes
mins
Total Time
30
minutes
mins
Cuisine
Kerala
Servings
3
-4
ചേരുവകൾ
പാവയ്ക്ക - 1 എണ്ണം
ഇടത്തരം
തേങ്ങാക്കൊത്ത് - 1/4 കപ്പ്
പച്ചമുളക് - 3 എണ്ണം
വെളുത്തുള്ളി - 5 അല്ലി
സവാള - 1 എണ്ണം
കറിവേപ്പില - 1 ഇതള്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 നുള്ള്
വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാവയ്ക്ക കഴുകി വൃത്തിയാക്കിയശേഷം കനംകുറച്ച് 1 ഇഞ്ച് നീളത്തില്‍ കഷ്ണങ്ങളാക്കുക. (അകത്തെ കുരുക്കള്‍ ഒഴിവാക്കുക)
സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
നോണ്‍സ്റ്റിക്ക് പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക.
കടുക് പൊട്ടികഴിയുമ്പോള്‍ തേങ്ങാക്കൊത്ത്, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് 2 മിനിറ്റ് നേരം വഴറ്റുക.
ഇതിലേയ്ക്ക് മഞ്ഞപൊടിയും, മുളകുപൊടിയും ചേര്‍ത്ത് ഇളക്കുക. പിന്നീട് പാവയ്കയും പച്ചമുളകും, കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് ഇളക്കി 10 മിനിറ്റോളം കുറഞ്ഞ തീയില്‍ അടച്ചുവച്ചു വേവിക്കുക.
അതിനുശേഷം 1-2 മിനിറ്റ് അടപ്പ് തുറന്നുവച്ചു വേവിക്കുക. (ഇടയ്ക്കു ഇളക്കികൊടുക്കുക).
പാവയ്ക്കാമെഴുക്കുപുരട്ടി തയ്യാര്‍.
കുറിപ്പ്
നോണ്‍സ്റ്റിക്ക് പാത്രമല്ല ഉപയോഗിക്കുന്നതെങ്കില്‍ 1 ടീസ്പൂണ്‍ എണ്ണ അധികം ചേര്‍ക്കുക.