Go Back
Print
Recipe Image
Notes
Smaller
Normal
Larger
സാമ്പാര്‍
5
from 1 vote
Prep Time
20
minutes
mins
Cook Time
15
minutes
mins
Total Time
35
minutes
mins
Cuisine
Kerala
Servings
5
-6
ചേരുവകൾ
തുവരപരിപ്പ് - ½ കപ്പ്
മുരിങ്ങക്കായ് - 1 എണ്ണം
തക്കാളി - 1 എണ്ണം
ഉരുളക്കിഴങ്ങ് - 1 എണ്ണം
കാരറ്റ് - 1 എണ്ണം
വഴുതനങ്ങ - 1 എണ്ണം
വെണ്ടയ്ക്ക - 2 എണ്ണം
കോവയ്ക്ക - 4 എണ്ണം
വെള്ളരിയ്ക്ക - 100 ഗ്രാം
നേന്ത്രക്കായ് - ½
ഒന്നിന്റെ പകുതി
ബീന്‍സ് - 3 എണ്ണം
പച്ചമുളക് - 4 എണ്ണം
സവാള - 1 എണ്ണം
മഞ്ഞള്‍പൊടി - 1 നുള്ള്
സാമ്പാര്‍ പൊടി - 3 ടേബിള്‍സ്പൂണ്‍
കായം - 1 ടീസ്പൂണ്‍
വാളന്‍പുളി - നെല്ലിക്ക വലുപ്പത്തില്‍
വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
വറ്റല്‍മുളക് - 3 എണ്ണം
ചെറിയ ഉള്ളി - 5 എണ്ണം
കറിവേപ്പില - 2 ഇതള്‍
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പരിപ്പ് കഴുകിയ ശേഷം കുറഞ്ഞത് 20 മിനിറ്റ് കുതിര്‍ത്തു വയ്ക്കുക.
പച്ചക്കറികള്‍ നന്നായി കഴുകിയെടുക്കുക.
മുരിങ്ങക്കായ് 2 ഇഞ്ച് നീളത്തിലും മറ്റ് പച്ചക്കറികള്‍ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക.
പച്ചമുളക് നീളത്തില്‍ കീറുകയും ചെറിയ ഉള്ളി ചെറുതായി അരിയുകയും ചെയ്യുക.
പ്രഷര്‍ കുക്കറില്‍ പരിപ്പും, പച്ചക്കറികളും മഞ്ഞള്‍പൊടിയും സാമ്പാര്‍പൊടിയും (1 ടേബിള്‍സ്പൂണ്‍ മാത്രം) ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികള്‍ മുങ്ങികിടക്കാന്‍ പാകത്തിന്)ചേര്‍ത്ത് വേവിക്കുക.
ഒരു വിസില്‍ അടിയ്കുമ്പോള്‍ തീ അണയ്ക്കുക. ഏകദേശം 10 മിനിറ്റ് കഴിയുമ്പോള്‍ പ്രഷര്‍ കളഞ്ഞെടുക്കുക.
വാളന്‍ പുളി ½ കപ്പ് വെള്ളത്തില്‍ 5 മിനിറ്റ് നേരം കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.
ബാക്കിയുള്ള സാമ്പാര്‍ പൊടിയും (2 ടേബിള്‍സ്പൂണ്‍)കായവും ഒരു പാനിലിട്ട് ഇളക്കി ചൂടാക്കുക.
കുക്കര്‍ തുറന്ന് പുളി വെള്ളവും, കായവും, സാമ്പാര്‍ പൊടിയും ചേര്‍ത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കുക.
കുറിപ്പ്
• പച്ചക്കറികള്‍ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
• സവാളയ്ക്ക് പകരം ചെറിയ ഉള്ളി 10 എണ്ണം ചേര്‍ത്താല്‍ കൂടുതല്‍ രുചികരമായിരിക്കും.
• സാമ്പാര്‍പൊടി ഇല്ലെങ്കില്‍ മല്ലിപൊടി (1 ¼ ടേബിള്‍സ്പൂണ്‍), കാശ്മീരി മുളകുപൊടി (1 ¼ ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂണ്‍), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂണ്‍) എന്നിവ യോജിപ്പിച്ച് സാമ്പാര്‍പൊടി ഉണ്ടാക്കാവുന്നതാണ്.