പച്ചടി സദ്യയുടെ അവിഭാജ്യ ഘടകമാണ്. പച്ചടിയും കിച്ചടിയും എല്ലാവര്ക്കും സംശയം ഉളവാക്കുന്ന വിഭവങ്ങളാണ്. സാധാരണ പഴങ്ങള്‍ കൊണ്ടാണ് പച്ചടി ഉണ്ടാക്കുന്നത് അതിനാല്‍ ഇത് മധുരമുള്ളതാണ്.
Prep Time 10 minutesmins
Cook Time 10 minutesmins
Total Time 20 minutesmins
Cuisine Kerala
Servings 4
ചേരുവകൾ
പൈനാപ്പിള്‍ മുറിച്ചത് - 1 കപ്പ്
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - 1 ഇഞ്ച് കഷ്ണം
വെള്ളം - 3/4 കപ്പ്
തേങ്ങ ചിരണ്ടിയത് - 1/2 കപ്പ്
വറ്റല്‍ മുളക് - 2 എണ്ണം
തൈര് - 3/4 കപ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
ചെറിയ ഉള്ളി - 4 എണ്ണം
കറിവേപ്പില - 1 ഇതള്‍
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കൈതച്ചക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. (1 കപ്പ്)
ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക.
ചിരണ്ടിയ തേങ്ങ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.
കൈതച്ചക്ക, പച്ചമുളക്, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് 3/4 കപ്പ് വെള്ളത്തില്‍ അടച്ച് വച്ച് വേവിക്കുക.
വെന്ത് കഴിയുമ്പോള്‍ അരച്ച തേങ്ങ ചേര്‍ത്ത് ഇളക്കുക. തീ അണച്ചശേഷം തൈര് ചേര്‍ക്കുക.
പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വറ്റല്‍മുളകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പച്ചടിയില്‍ ചേര്‍ക്കുക.
കുറിപ്പ്
കറിക്ക് അല്പം കൂടി മധുരം ആവശ്യമെങ്കില്‍, ഇഷ്ടാനുസരണം പഞ്ചസാര ചേര്‍ക്കാവുന്നതാണ്.