Go Back
Print
Recipe Image
Notes
Smaller
Normal
Larger
പാലട പ്രഥമന്‍
Prep Time
10
minutes
mins
Cook Time
45
minutes
mins
Total Time
55
minutes
mins
Cuisine
Kerala
Servings
4
ചേരുവകൾ
നന്നായി പൊടിച്ച അരിപ്പൊടി - 1 കപ്പ്
ചൂടുവെള്ളം - ആവശ്യത്തിന്
പാല് - 1 ലിറ്റര്‍
പഞ്ചസാര - 1 കപ്പ്
തയാറാക്കുന്ന വിധം
അട ഉണ്ടാക്കുന്നതിനായി അരിപ്പൊടിയില്‍ ആവശ്യത്തിന് ചൂടുവെള്ളമൊഴിച്ച് കൈ കൊണ്ട് നന്നായി കുഴച്ച് മയപെടുത്തുക.
കുഴച്ചെടുത്ത മാവ് വാഴയിലയിലോ അലൂമിനിയം ഫോയിലിലോ വളരെ കനം കുറച്ച് പരത്തി 10 മിനിറ്റ് ആവിയില്‍ വേവിക്കുക.
ഒരു പാത്രത്തില്‍ പാല് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പാല് കുറുകുന്ന വരെ തുടര്‍ച്ചയായി ഇളക്കുക (പാലിന്റെ അളവ് പകുതിയാവുന്ന വരെ).
അട ഇലയില്‍ നിന്നും മാറ്റി ചെറിയ കഷ്ണങ്ങളാക്കുക. (1/2 ഇഞ്ച് കഷ്ണം)
കുറുകിയ പാലില്‍ അട ഇട്ട് അല്പ സമയം കൂടി ഇളക്കിയ ശേഷം തീ അണയ്ക്കുക.
പാലട പ്രഥമനില് സാധാരണ മറ്റൊന്നും ചേര്‍ക്കാറില്ല. ആവശ്യമെങ്കില്‍ കശുവണ്ടിയും ഉണക്ക മുന്തിരിയും നെയ്യില്‍ വറുത്ത് ചേര്‍ക്കാം.
പാലട പ്രഥമന്‍ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാവുന്നതാണ്.
കുറിപ്പ്
അട ഇലയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിക്കുന്നതിനു പകരം ഇലയോടെ വെള്ളത്തില്‍ നേരിട്ട് ഇട്ടും വേവിക്കാവുന്നതാണ്. (ഇത് ആരംഭകര്‍ക്ക് ബുദ്ധിമുട്ടായിരിക്കും)