പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

ചിക്കന്‍ കറി

Author: Shaan Geo

ചിക്കന്‍ കറി

4.5 from 4 votes
Prep Time 10 mins
Cook Time 40 mins
Total Time 50 mins
Cuisine Kerala
Servings 6

ചേരുവകൾ
  

  • കോഴിയിറച്ചി - 1 കിലോഗ്രാം
  • കാശ്മീരി മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
  • മല്ലിപൊടി - 2 ടേബിള്‍സ്പൂണ്‍
  • ചിക്കന്‍ മസാല - 1 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി - 1 നുള്ള്
  • കുരുമുളക് - 1 ടീസ്പൂണ്‍
  • ഇഞ്ചി - 2 ഇഞ്ച്‌ കഷ്ണം
  • വെളുത്തുള്ളി - 6 അല്ലി
  • പച്ചമുളക് - 2 എണ്ണം
  • ചെറിയ ഉള്ളി - 8 എണ്ണം
  • സവാള - 3 എണ്ണം
  • തക്കാളി - 1 എണ്ണം
  • കറിവേപ്പില - 3 ഇതള്‍
  • വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
  • കടുക് - 1 ടീസ്പൂണ്‍
  • വെള്ളം -1 കപ്പ്‌
  • തേങ്ങാപ്പാല്‍ - 3/4 കപ്പ്‌ ആവശ്യമെങ്കില്‍
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക.
  • മല്ലിപ്പൊടി, മുളകുപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍മസാല എന്നിവ പാനില്‍ ചെറു തീയില്‍ ഇളക്കി ചൂടാക്കുക.
  • ചൂടാക്കിയ മസാലപ്പൊടികള്‍, കുരുമുളക്, ഇഞ്ചി (1 ഇഞ്ച്‌ കഷ്ണം), പച്ചമുളക്, വെളുത്തുള്ളി (3), കറിവേപ്പില (2 ഇതള്‍)എന്നിവ അല്പം ഉപ്പും ചേര്‍ത്ത് അരയ്ക്കുക.
  • അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി 1/2 മണിക്കൂര്‍ വയ്ക്കുക.
  • ഇഞ്ചിയും (1 ഇഞ്ച്‌ കഷ്ണം), വെളുത്തുള്ളിയും (3) ചതയ്ക്കുക. സവാള, തക്കാളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ (നോണ്‍സ്റ്റിക്ക് പാത്രം ഉത്തമം) 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞ സവാളയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക.
  • ബ്രൌണ്‍ നിറമാകുമ്പോള്‍ കോഴിയിറച്ചിയും തക്കാളിയും ചേര്‍ത്ത് 5 മിനിറ്റ് നേരം ഇടവിട്ട് ഇളക്കുക.
  • പിന്നീട് ഒരു കപ്പ്‌ വെള്ളം ഒഴിച്ച് അടച്ചുവച്ച് വേവിയ്ക്കുക . വെന്തതിനുശേഷം തേങ്ങാപ്പാലും (ആവശ്യമെങ്കില്‍) ചേര്‍ത്ത് തീ അണക്കുക.
  • മറ്റൊരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ കറിവേപ്പിലയും ചെറിയ ഉള്ളിയും ചേര്‍ത്ത് മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക.
  • തയ്യാറാക്കിയ കോഴിക്കറി ചൂടോടെ വിളമ്പാം.

കുറിപ്പ്

1) 1/2 ടേബിള്‍ സ്പൂണ്‍ വിനാഗിരിയോ നാരങ്ങാനീരോ ചേര്‍ത്ത് കോഴിയിറച്ചി കഴുകിയാല്‍ ഉളുമ്പ് മണം മാറി കിട്ടും.
2) എരിവും മസാലകളും നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Chemmeen Theeyal
ചെമ്മീന്‍ തീയല്‍
Pepper Chicken
പെപ്പര്‍ ചിക്കന്‍
Fish curry - Thenga arachathu
മീന്‍കറി - തേങ്ങ അരച്ചത്
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Kerala Beef Curry
ബീഫ് കറി
Kerala Beef Fry
ബീഫ് ഫ്രൈ
egg biryani
എഗ്ഗ് ബിരിയാണി
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
kerala fish fry
മീന്‍ വറുത്തത്‌
Chicken Biryani
ചിക്കന്‍ ബിരിയാണി
egg cutlet
മുട്ട കട്‌ലെറ്റ്‌
Meen Curry Mulakittathu
മീന്‍ കറി (മുളകിട്ടത്‌)
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

7 comments on “ചിക്കന്‍ കറി

Wow! Super recipe.

Thanks for PACHAKAM ONLINE Site. Iam very happy becouse this site very very useful me.

I want to know that how to make chicken shawarma in home. Can you help me.

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

5 × two =