പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

മീന്‍കറി – തേങ്ങ അരച്ചത്

Author: Shaan Geo

മീന്‍കറി - തേങ്ങ അരച്ചത്

Prep Time 15 mins
Cook Time 15 mins
Total Time 30 mins
Cuisine Kerala
Servings 4 -5

ചേരുവകൾ
  

  • മീന്‍ ഏതെങ്കിലും - ½ kg
  • മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി - 1 നുള്ള്
  • വാളന്‍പുളി - 1 നാരങ്ങാ വലുപ്പത്തില്‍
  • ഇഞ്ചി - 1 ഇഞ്ച് കഷണം
  • ചെറിയ ഉള്ളി - 3 എണ്ണം
  • തക്കാളി - 1 എണ്ണം ആവശ്യമെങ്കില്‍
  • കറിവേപ്പില - 1 ഇതള്‍
  • തേങ്ങ ചിരണ്ടിയത് - 1 ½ കപ്പ്‌
  • വെള്ളം - 3 ½ കപ്പ്‌
  • വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • മീന്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക.
  • വാളന്‍പുളി 3 കപ്പ്‌ വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക.
  • തക്കാളി കഷ്ണങ്ങളായും, ഇഞ്ചി ചെറുതായും അരിയുക.
  • തേങ്ങ ചിരണ്ടിയതും ചെറിയ ഉള്ളിയും ½ കപ്പ്‌ വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
  • ഒരു പാത്രത്തില്‍ മീന്‍, വാളന്‍പുളി ലയിപ്പിച്ച വെള്ളം, മഞ്ഞള്‍പൊടി, മുളകുപൊടി, തക്കാളി (ആവശ്യമെങ്കില്‍), ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവ യോജിപ്പിച്ച്, അടച്ച് വച്ച് 10-15 മിനിറ്റ് വേവിക്കുക (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക).
  • മീന്‍ വെന്തതിനു ശേഷം അരച്ച തേങ്ങ ചേര്‍ത്തിളക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക. അല്പനേരം കൂടി ചൂടാക്കുക. (തിളപ്പിയ്‌ക്കരുത്).
  • തീ അണച്ചശേഷം 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ കറിയില്‍ ചേര്‍ക്കുക. കുറഞ്ഞത്‌ 1 മണിക്കുറിനു ശേഷം വിളമ്പാവുന്നതാണ്.

കുറിപ്പ്

വാളന്‍പുളിയ്ക്ക് പകരം കുടംപുളി ഉപയോഗിക്കാവുന്നതാണ്. പക്ഷേ മീന്‍- തേങ്ങ അരച്ച കറിയ്ക്ക് വാളന്‍പുളിയാണ് കൂടുതല്‍ ഉത്തമം.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Chemmeen Theeyal
ചെമ്മീന്‍ തീയല്‍
Pepper Chicken
പെപ്പര്‍ ചിക്കന്‍
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Kerala Beef Curry
ബീഫ് കറി
Kerala Beef Fry
ബീഫ് ഫ്രൈ
egg biryani
എഗ്ഗ് ബിരിയാണി
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
kerala fish fry
മീന്‍ വറുത്തത്‌
kerala chicken curry
ചിക്കന്‍ കറി
Chicken Biryani
ചിക്കന്‍ ബിരിയാണി
egg cutlet
മുട്ട കട്‌ലെറ്റ്‌
Meen Curry Mulakittathu
മീന്‍ കറി (മുളകിട്ടത്‌)
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

4 comments on “മീന്‍കറി – തേങ്ങ അരച്ചത്

ഞാൻ ട്രൈ ചെയ്തു. നന്നായിരിക്കുന്നു. ഇനിയും ഇതുപോലുള്ള നല്ല നല്ല രേസിപീസ് പ്രതീഷിക്കുന്നു.

I like this site very much it is very easy for beginners like us l am trying most of the recipes thanks

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

9 + four =